പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ്
Updated: Jan 29, 2025, 19:41 IST


കണ്ണൂർ : പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡ് താഴെ ചമ്പാട് (ജനറൽ)ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു.
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറ്. സൂക്ഷ്മ പരിശോധന ഫെബ്രുവരി ഏഴ്. പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വോട്ടെണ്ണൽ ഫെബ്രുവരി 25ന് നടക്കും.