ഒക്ടേവ സി.കെ പണിക്കർ ഭാഗവത പുരസ്കാരം കഥകളി ആചാര്യൻ കാമ്പ്രത്ത് മാധവന്

Octave C.K. Panicker Bhagavata Award Kathakali Master Kambrath Madhavan
Octave C.K. Panicker Bhagavata Award Kathakali Master Kambrath Madhavan


കണ്ണൂർ :  ഒക്ടേവ് മ്യൂസിക്ക് ക്ളബ്ബ് ഏർപ്പെടുത്തിയസി.കെ. പണിക്കർ ഭാഗവത സ്മാരക ഒക്ടേവ് കലാ ശ്രേഷ്ട പുരസ്കാരം പ്രമുഖ കഥകളി ആചാര്യൻ കാമ്പ്രത്ത് മാധവന് സമ്മാനിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 ന് രാവിലെ 10 ന് ചെറുവത്തൂർ വ്യാപാര ഭവനിലുള്ള ഒക്ടേവ് മ്യുസിക്ക് അക്കാദമിയിൽ നടക്കും. പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം.

വത്സരാജ് പിലിക്കോട് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ അനുമോദിക്കും. ഇതിനോടൊപ്പം ഒകടേ വ് കലാകാരൻമാരുടെ കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കാഞ്ഞങ്ങാട രാമചന്ദ്രൻ 'കെ.പി ലക്ഷ്മണൻ, സ്മിത വെഴെലാട്ട് 'പി.എൻബിജു, രാജു എം. നെടുങ്ങണ്ട എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags