പനയത്താം പറമ്പിൽ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടർ പ്രവർത്തനം തുടങ്ങി

Meat Point takeaway counter starts operations at Panayatham Parambil

ചാലോട്: ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക്ക് എവെ കൗണ്ടർ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പനയത്താംപറമ്പിൽ പ്രവർത്തനമാരഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സീന ഉദ്ഘാടനം ചെയ്തു. പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടർ വഴി ലഭ്യമാവും. 

tRootC1469263">

കേരള ചിക്കന്റെ ബ്രോസ്റ്റഡ് ചിക്കൻ, നഗ്ഗെറ്റ്സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ലോലിപോപ്, ബ്രീഡഡ് പോപ്സ്, മീറ്റ് ബോൾസ് എന്നീ വിഭവങ്ങളും വിവിധ ജ്യൂസുകളും ഇവിടെ ലഭിക്കും.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ചന്ദ്രൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥിയായി.  പഞ്ചായത്തംഗം പി രമ്യ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി.വി സുനീഷ, സിഡിഎസ് ചെയർപേഴ്സൺ ടി.വി സീത ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ, മുൻ സി ഡി എസ് ചെയർപേഴ്സൺ എൻ ഉഷ, മീറ്റ് പോയിന്റ് സംരംഭക കെ.വി അജിത എന്നിവർ പങ്കെടുത്തു.

Tags