രണ്ടു കോടി ചെലവിട്ട് നവീകരിച്ച പനങ്കാവ് - കുന്നുംകൈ റോഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Panangkav-Kunnungkai road, renovated at a cost of two crores, was inaugurated by Minister Ramachandran Kadanapalli
Panangkav-Kunnungkai road, renovated at a cost of two crores, was inaugurated by Minister Ramachandran Kadanapalli

വളപട്ടണം :ചിറക്കൽ ഗ്രാമപഞ്ചായത്തിൽ രണ്ട് കോടി രൂപ  ഉപയോഗിച്ച് നവീകരിച്ച പനങ്കാവ്-കുന്നുംകൈ റോഡ് ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.

നാടിന്റെ വികസനത്തിന് ജനകീയ സഹകരണം അനിവാര്യമാണെന്നും  എം എൽ എ യുടെ  ഊർജ്ജസ്വലമായ ഇടപെടലാണ് അഴീക്കോട് നിയോജകമണ്ഡലത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ മുന്നേറ്റത്തിന്  കാരണമെന്നും മന്ത്രി പറഞ്ഞു.

 പനങ്കാവിൽ നടന്ന ചടങ്ങിൽ കെവി സുമേഷ് എംഎൽഎ അധ്യക്ഷനായി.  പി ഡബ്ലു ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാം കിഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. റോഡിന്റെ നിർമാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്ടർ മനോഹരനെ മന്ത്രി ആദരിച്ചു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി,  ചിറക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വത്സല, ചിറക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി അനീഷ് കുമാർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ കപ്പള്ളി ശശിധരൻ, കെ പവിത്രൻ, പ്രമോദ് എന്നിവർ സംസാരിച്ചു.

Tags