പാമ്പന്‍ മാധവനെ അനുസ്മരിച്ചു , പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
Mar 5, 2025, 18:55 IST
കണ്ണൂര്‍ : പ്രസ്സ് ക്ലബ്ബ് സ്ഥാപക പ്രസിഡന്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പാമ്പന്‍ മാധവന്റെ 33-ാമത് ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍, സംസ്ഥാന സമിതിയംഗം പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാന്‍, അബ്ദുള്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് പരിയാരം, എന്‍.വി. മഹേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ കെ. സതീശന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം വിപിന്‍ദാസ് നന്ദിയും പറഞ്ഞു.
tRootC1469263">.jpg)


