കണ്ണൂർ പള്ളിക്കുന്ന് പെട്രോൾ പമ്പ് സമരം : പ്രശ്ന പരിഹാരത്തിനായി കെ വി സുമേഷ് എം.എൽ എ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തി
Jan 13, 2026, 15:07 IST
കണ്ണൂർ : പള്ളിക്കുന്ന്സെൻട്രൽ ജയിൽ പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമായ വിഷയത്തിൽ കെ വി സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
ഐഒസി , ജയിലധികൃതർ എന്നിവരെ ഉൾപ്പെടുത്തി ഈയാഴ്ച്ച തന്നെ പ്രശ്ന പരിഹാരത്തിന് വിശദ ചർച്ച നടത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി കെ വി സുമേഷ് എം.എൽ എ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. നിലവിൽ ഇന്ധന ചോർച്ച ഇല്ലെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ കിണറുകളിൽ ഇന്ധനം കലർന്ന് വെള്ളം ഉപയോഗ ശൂന്യമാവുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
tRootC1469263">.jpg)


