പലേരി വെസ്റ്റ് എൽ.പി സ്കൂൾ 106-ാമത് വാർഷികാഘോഷം സമാപിച്ചു


അഞ്ചരക്കണ്ടി :പലേരി വെസ്റ്റ് എൽ.പി സ്കൂൾ 106-ാമത് വാർഷികാഘോഷ സമാപന സമ്മേളനം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പ്രസന്നയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു.
സിനിമാ നടനും സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസുമായ ശിവദാസ് കണ്ണൂർ വിശിഷ്ടാതിഥിയായി. ഹെഡ്മിസ്ട്രസ് പി. ജീജ റിപ്പോർട്ട് അവതരിപ്പിച്ചുഎൻഡോവ്മെൻ്റ് വിതരണം, എസ് എസ് എൽ സി, പ്ലസ് ടു മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾ, ജപ്പാനിൽ നടന്ന സക്കൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി ശ്രീദർശ്, എസ്, എൽ എസ് എസ് വിജയികൾ, സബ് ജില്ലാ മേളകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ, സുഗമഹിന്ദി പരീക്ഷാ വിജയികൾ, ഓൾ കേരള ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് വിജയികൾ, എന്നിവർക്കുള്ള അനുമോദനവും കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
വാർഡ് മെമ്പർ പി.സജേഷ്, സി.ആർ.സി. കോർഡിനേറ്റർ ഗിൽന, സ്കൂൾ മാനേജർ പി.വിനോദ്കുമാർ, സി.മണികണ്ഠൻ , പി നാരായണൻ, ഇ.പി.ലക്ഷ്മണൻ, എൻ.പി. വസന്ത, മദർ പി.ടി.എ പ്രസിഡണ്ട് കെ. രസിയ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് റിജിൽ മാമ്പ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.പി.ഷജിൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ കുട്ടികളും രക്ഷിതാക്കളുടെയും കലാവിരുന്ന് നടന്നു.
