പാലത്തായി പോക്സോ കേസ് : പ്രതി ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചുവെന്ന് പരാതി

Palathai POCSO case: Complaint alleges that accused BJP leader Padmarajan was granted parole in violation of rules

തലശേരി : പ്രമാദമായ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സർക്കാർ പരോൾ അനുവദിച്ചത് വിവാദമാകുന്നു. ബലാത്സംഗക്കേസിലെ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ചാണ് സർക്കാർ പത്മരാജന് പരോൾ നൽകിയതെന്നാണ് ആരോപണം.

തലശേരി പോക്സോ കോടതി ജീവപര്യന്തം തടവ് വിധിച്ച് മൂന്നു മാസം പിന്നിടുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സർക്കാർ ഇടപെടൽ നടത്തിയതെന്ന ആരോപണം ഉയർന്നത്. തനിക്കെതിരെയുള്ള ശിക്ഷ റദ്ദാക്കണമെന്ന പത്മരാജന്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.ഫ്രെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതിൽ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. 

എന്നാൽ സൂപ്രണ്ട് നൽകിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ചേർന്നാണ് കൂടുതൽ ദിവസത്തെ പരോൾ നൽകിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജൻ ജയിലിൽ തിരിച്ചെത്തിയിട്ടില്ല. എന്നാൽ തടവുകാരുടെ അടിയന്തിര അപേക്ഷ പരിഗണിച്ചുള്ള സ്വാഭാവികമായ പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം.
 

Tags