പാലത്തായിപോക്സോ കേസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ ശ്രമം: സി.പി.എം നേതാവിൻ്റെ പ്രസംഗത്തെ ചൊല്ലി അനാവശ്യ വിവാദമെന്ന് വിമർശനം

Attempt to make Palathai POCSO case an election campaign issue: CPM leader's speech sparks unnecessary controversy, criticism
Attempt to make Palathai POCSO case an election campaign issue: CPM leader's speech sparks unnecessary controversy, criticism


തലശേരി : പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട തൻ്റെ പ്രസംഗത്തിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്തുവെന്ന വിശദീകരണവുമായിസിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ. രംഗത്തെത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപിൽ മുസ്ലിം ലീഗിന് ജമാഅത്തെ ഇസ്ലമി യുമായി കൂട്ടുകെട്ടുണ്ടെന്നും അതിനെ രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട് ഹരീന്ദ്രൻ വ്യക്തമാക്കി. 

tRootC1469263">

താൻവർഗീയ പരാമർശം നടത്തിയെന്ന തരത്തിൽ പ്രസംഗം വളച്ചൊടിച്ചു ചിലർ ഉണ്ടാക്കിയ ക്യാപ്‌സൂൾ മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. കുറേകാലമായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഹരീന്ദ്രൻ പറഞ്ഞു.ഇതിനിടെ പാലത്തായി പോക്സോ കേസിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ കെ. കെ. ശൈലജയെ ലക്ഷ്യമിട്ടു കൊണ്ട് മുസ്ലിം ലീഗ്, എസ് ഡി. പി.ഐ , വെൽഫെയർ പാർട്ടി എന്നിവ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ പ്രതിരോധവുമായി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം' ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

പാലത്തായി പോക്സോ കേസിൽ അതിജീവിതയ്ക്കായി മുസ്ലിം ലീഗും എസ്.ഡി.പി.ഐ യും  ഇടപെട്ടത് ബോധപൂർവ്വം വർഗീയമായി ചേരിതിരിവുണ്ടാക്കാനാണെന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ്റെ പ്രസംഗം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം - മുസ്ലീം ലീഗ് പോരിന് കളമൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച  രാത്രി പാനൂരിൽ നടന്ന സി.പി.എം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പി. ഹരീന്ദ്രൻ മുസ്ലീം ലീഗിനും എസ്.ഡി.പി.ഐയ്ക്കുമെതിരെ ആഞ്ഞടിച്ചത്.

പാലത്തായി കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്‍ രംഗത്തെത്തിയത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കുയാണ് മുസ്ലീം സംഘടനകൾ. പീഡിപ്പിക്കപ്പെട്ടത് മുസ്ലിം ആയതുകൊണ്ടും പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടും ആണ് എസ്ഡിപിഐ വിഷയം വിവാദമാക്കിയത് എന്നും ഉസ്താദുമാര്‍ പീഡിപ്പിക്കുമ്പോള്‍ ഈ വിവാദങ്ങള്‍ കാണുന്നില്ലെന്നും പി ഹരീന്ദ്രന്‍ തുറന്നടിച്ചിരുന്നു.

പാലത്തായി പീഡന  കേസില്‍ സിപിഎം മാത്രമാണ് അതിജീവിതയായ പെണ്‍കുട്ടിക്ക് ഒപ്പം നിന്നതെന്നും എസ്ഡിപിഐ വിവാദമുണ്ടാക്കാനാണ്ശ്രമിച്ചതെന്നും ഹരീന്ദ്രൻ ചൂണ്ടിക്കാട്ടി. മുസ് ലിംലീഗിനും ഇതേ ചിന്ത ആണെന്നും ഹരീന്ദ്രന്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോടുള്ള സഹതാപമായിരുന്നുവെങ്കില്‍ ഈ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര പെണ്‍കുട്ടികളുടെ,ആണ്‍കുട്ടികളുടെ വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്. ആ കേസുകൾക്ക് എന്തു സംഭവിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ് പീഡിപ്പിക്കപ്പെട്ടത് മുസ്ലീം പെണ്‍കുട്ടിയാണ്, ആ ഒരൊറ്റ കാര്യം മാത്രമാണ് എസ്ഡിപിഐക്കാരന്റെ ചിന്ത. അത് വര്‍ഗീയതയാണന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. അതേസമയം പി ഹരീന്ദ്രന്റെ പ്രസംഗം വര്‍ഗീയത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലത്തായി കേസിൽ എങ്ങനെയാണ് മതം കാണാൻ കഴിയുന്നുവെന്നും ലീഗ് മതം നോക്കി സമീപനം എടുത്തിട്ടില്ലെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.പാലത്തായി പീഡന കേസിലെ പ്രതിയായ അദ്ധ്യാപകൻ പത്മരാജന് തലശ്ശേരി പോക്സോ അതിവേഗ കോടതി മരണം വരെ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ബി.ജെ.പിതൃപങ്ങോട്ടൂർ പഞ്ചായത്ത് മുൻപ്രസിഡൻ്റായ പത്മരാജനെ സർവീസിൽ നിന്നും പിരിച്ചുവിട്ട ഉത്തരവ് നൽകിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെ പി. ഹരീന്ദ്രനെ ന്യായീകരിച്ചു കൊണ്ടു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്തുവന്നു. പി ഹരീന്ദ്രൻ്റെ പ്രസംഗം വർഗിയമായി ദുർവ്യാഖ്യനം ചെയ്തു വെന്നാണ് കെ.കെ.രാഗേഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
 

Tags