പാലക്കാട് മീൻ പിടിക്കാൻ പോയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

A young man who went fishing in Palakkad died after being swept away by the current.
A young man who went fishing in Palakkad died after being swept away by the current.

പാലക്കാട്: തോട്ടിൽ മീൻ പിടിക്കാൻ പോയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. തേങ്കുറുശി രാമൻകുട്ടിയുടെ മകൻ രമേഷ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രമേഷും സുഹൃത്തുക്കളും ചേർന്ന് പനയംചിറ തോട്ടിൽ മീൻ പിടിക്കാൻ പോയത്. മഴ പെയ്ത് നീരൊഴുക്ക് ശക്തമായിരുന്ന തോട്ടിൽ രമേഷ് അകപ്പെടുകയായിരുന്നു. 

tRootC1469263">

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തിരിച്ചിൽ നടത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയത്തു ബേക്കറിയിൽ ജോലി ചെയ്യുന്ന രമേഷ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. ഭാര്യ: രമ്യ.

Tags