പൈതൽമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കെയര്‍ടേക്കര്‍ തൂങ്ങിമരിച്ച നിലയിൽ

Caretaker found hanging at a private resort in Paithalmala

ആലക്കോട് :പൈതല്‍മലയിലെ റിസോര്‍ട്ട് കെയര്‍ടേക്കറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയോര വിനോദ സഞ്ചാരകേന്ദ്രമായ പൈതല്‍മലയിലെ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി  മുണ്ടയാടന്‍ മനോജിനെ(53) യണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുടിയാന്മല പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി.മക്കള്‍: ജിഷ്ണു, ജിത്തു. സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്.നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു. മുണ്ടയാടന്‍ മനോജി(53)ന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ നടക്കും.

Tags