പന്നിക്കൂട്ടത്തിൻ്റെ വിളയാട്ടം ; മയ്യിൽ ചെറുപഴശ്ശിയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു

Rampage by a herd of wild boars; acres of paddy crops destroyed.

മയ്യിൽ: കൊയ്തെടുക്കാൻ പാകമായ നെൽപ്പാടത്ത് പന്നി കൂട്ടത്തിൻ്റെ വിളയാട്ടം. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. മയ്യിൽ ചെറുപഴശ്ശിയിലെ  കാലടി പാടശേഖരത്തിലെ മൂന്നര ഏക്കർ കൃഷിയിടമാണ് പന്നി കൂട്ടം നശിപ്പിച്ചത്.

Rampage by a herd of wild boars; acres of paddy crops destroyed.

 മോശമല്ലാത്ത വിളവിൽ സന്തോഷിച്ചിരിക്കുന്ന കർഷകർക്കാണ് അവസാന നിമിഷത്തിൽ കയ്പുനീർ കുടിക്കേണ്ടിവന്നത്. വനിതാ കർഷകരുടെ നിയന്ത്രണത്തിൽ പൗർണ്ണമി എന്ന വിത്തിനമായിരുന്നു ഇക്കുറി പാടശേഖരത്തിൽ നട്ടത്.

Tags