മലപ്പട്ടത്ത് ഗാന്ധി സ്തൂപം പുന:സ്ഥാപിക്കുന്നത് സന്തോഷകരമെന്ന് പി. ആർ സനീഷ്


കണ്ണൂർ : മലപ്പട്ടത്ത് സിപിഎം തകർത്ത ഗാന്ധി സ്തൂപം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വീണ്ടും പുനസ്ഥാപിക്കുന്നതിൽ സന്തോഷമെന്ന് മുൻ ആർമി ഉദ്യോഗസ്ഥനും യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പി ആർ സനീഷ് പറഞ്ഞു.
മലപ്പട്ടത്ത് ഗാന്ധി സ്തൂപം ജൂൺ ആറിന് വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ആവേശം പകരുന്നതാണ് സിപിഎം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപം പുനസ്ഥാപിച്ചു നിലനിർത്തുമെന്ന് മുൻ ആർമി ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ പി ആർ സനീഷ് വ്യക്തമാക്കി.
tRootC1469263">ജൂൺ ആറിന് വൈകിട്ട് മൂന്ന് മണിക്ക് ഇതിനായി കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും. അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ ഉദ്യോഗസ്ഥനുമായ സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിൻറെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തിയത്.

ജാഥയ്ക്കിടെയും സമ്മേളനത്തിന് ശേഷവും സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപി എം പ്രവർത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസുകാരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും സിപിഐഎമ്മുകാർ അക്രമം കാട്ടുന്നതിന് യൂത്ത് കോൺഗ്രസുകാർ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. ഗാന്ധി സ്തൂപം നിർമിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം നേതാവ് പി.വി ഗോപിനാഥ് നേരത്തെ പ്രസംഗിച്ചിരുന്നു. ഇതേ തുടർന്ന് പുനർനിർമ്മാണം നടന്നുകൊണ്ടിരുന്ന ഗാന്ധിസ്തു പത്തിൻ്റെ അടിത്തറ തകർത്തിരുന്നു.