സിപിഎം വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം പാർട്ടി നേതൃത്വത്തിൽ നിന്നും ഒഴിവാക്കിയ പി മുകുന്ദൻ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി

P. Mukundan, who was removed from the party leadership, has been included as a special invitee to the CPM's extended Kannur District Committee.

തെറ്റ്തിരുത്താനുള്ള തീരുമാനമെടുക്കാൻ രണ്ടു ദിവസമായി നടന്ന വിപുലീകൃത ജില്ല കമ്മറ്റി എടുത്ത ഈ തീരുമാനത്തെ സാധാരണ പാർട്ടി പ്രവർത്തകർ നിറഞ്ഞ മനസോടെയാണ് സ്വാഗതം ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലേറ്റ പരാജയമാണ് പാർട്ടി ജില്ലാ നേതൃത്വത്തെ തിരുത്ത ലിന് പ്രേരിപ്പിച്ചത്.  

 കണ്ണൂർ: തെറ്റുതിരുത്തൽ നടപടി സ്വീകരിക്കുന്നതിനായി 2 ദിവസങ്ങളിലായി നടന്ന സി.പി.എം വിപുലീകൃത കണ്ണൂർ ജില്ല കമ്മറ്റി യോഗത്തിൽ പ്രായപരിധിയാൽ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഒഴിവാക്കിയ മുൻ ആന്തൂർ നഗരസഭാ ചെയർമാനും തളിപ്പറമ്പിലെ നേതാവുമായ പി മുകുന്ദൻ പ്രത്യേക ക്ഷണിതാവായി.

 തളിപ്പറമ്പിൽ നടന്ന കഴിഞ്ഞ കണ്ണൂർ ജില്ല സമ്മേളനത്തിലാണ് പി.മുകുന്ദനെ ജില്ല കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയത്. 
ഇത് പാർട്ടിക്കുള്ളിൽകടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ പാർട്ടി തീരുമാനത്തിനെതിരെ പി.മുകുന്ദൻ ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല. പൊതുപ്രവർത്തന രംഗത്ത് ക്ളീൻ ഇമേജുള്ള പി.മുകുന്ദൻ തളിപ്പറമ്പ് ഏരിയ സെക്രട്ടെറി, ആന്തൂർ നഗരസഭ ചെയർമാൻ എന്നീ നിലകളിൽ മികവുറ്റ പ്രവർത്തനമാണ് കാഴ്ച്ചവെച്ചിരുന്നത്. 

തെറ്റ്തിരുത്താനുള്ള തീരുമാനമെടുക്കാൻ രണ്ടു ദിവസമായി നടന്ന വിപുലീകൃത ജില്ല കമ്മറ്റി എടുത്ത ഈ തീരുമാനത്തെ സാധാരണ പാർട്ടി പ്രവർത്തകർ നിറഞ്ഞ മനസോടെയാണ് സ്വാഗതം ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലേറ്റ പരാജയമാണ് പാർട്ടി ജില്ലാ നേതൃത്വത്തെ തിരുത്ത ലിന് പ്രേരിപ്പിച്ചത്.  

ഇരിട്ടിയിലെ യുവനേതാവ് സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലും ഏരിയാ സെക്രട്ടറിമാരായ എം സി രാഘവൻ, എം.ശ്രീധരൻ എന്നിവരെ ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ നാരായണൻ എം സുകുമാരൻ, അഡ്വ എം രതീഷ്, സി.ടി അനീഷ് , എ കെ ബീന ടീച്ചർ, സി രജനി, ബാബു വാഴയിൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ മറ്റു ക്ഷണിതാക്കൾ.

Tags