അക്രമത്തിന്റേയും മാഫിയ പ്രവർത്തനങ്ങളുടെയും വക്താക്കളായ എസ്.എഫ്.ഐ യെ വിദ്യാർത്ഥി സമൂഹം ഒറ്റപ്പെടുത്തും : പി.മുഹമ്മദ്‌ ഷമ്മാസ്

The student community will isolate SFI, which is a proponent of violence and mafia activities: P. Muhammad Shammas
The student community will isolate SFI, which is a proponent of violence and mafia activities: P. Muhammad Shammas

പഴയങ്ങാടി: ക്യാമ്പസുകളിൽ നിരന്തരം അക്രമങ്ങൾ അഴിച്ചുവിടുകയും ലഹരി ഉൾപ്പെടെയുള്ള മാഫിയ പ്രവർത്തനത്തിന്റെ കണ്ണികളായി പ്രവർത്തിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐയെ വിദ്യാർത്ഥി സമൂഹം ഒറ്റപ്പെടുത്തുമെന്ന് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.സി.പി.എം കാലങ്ങളായി തുടരുന്ന അക്രമ-കൊലപാതക സ്വഭാവത്തിന്റെയും കൊട്ടേഷൻ പ്രവർത്തനത്തിന്റെയും പുതിയ സംഘങ്ങൾ രൂപീകരിക്കാനുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായാണ് എസ്.എഫ്.ഐ ഇന്ന് പ്രവർത്തിക്കുന്നതെന്നും  അധികാരത്തിന്റെയും പാർട്ടി പിന്തുണയുടെയും തണലിൽ എസ്.എഫ്.ഐ ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. 

tRootC1469263">

കെ.എസ്‌.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ നടന്ന കെ.പി സജിത്ത് ലാൽ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സജിത്ത് ലാലിനെപ്പോലുള്ള രക്തസാക്ഷികളുടെ ഓർമ്മകൾ എക്കാലത്തും  സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ഭീകര കൊലപാതകത്തെയും തുറന്നുകാട്ടുന്ന ഒന്നായി ഇന്നും ജനമനസ്സുകളിലും വിദ്യാർത്ഥി സമൂഹത്തിനിടയിലും നിറഞ്ഞു നിൽക്കുകയാണെന്നും
സി.പി.എം അക്രമ ഫാസിസത്തിനെതിരെ പോരാടിയ സജിത്ത് ലാലിന്റെ ഓർമ്മകൾ എന്നും ജ്വലിച്ച് നിൽക്കുന്നതും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം ഉയർത്തി പിടിക്കുന്നതുമാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുസ്മരണ റാലിയുടെ സമാപനത്തോടെ പഴയങ്ങാടിയിൽ നടന്ന പൊതു സമ്മേളനത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി,പ്രവാസ് ഉണ്ണിയാടൻ,റഹ്മത്തുള്ള മൂന്നാലിങ്ങൽ സംസ്ഥാന കമ്മിറ്റി അംഗം ആകാശ് ഭാസ്കരൻ,ജില്ല വൈസ് പ്രസിഡന്റുമാരായ,ആഷിത്ത് അശോകൻ, അമൽ തോമസ് ,മുഹമ്മദ്‌ റാഹിബ് ,ഹരികൃഷ്ണൻ പാളാട്,അർജുൻ കോറോം, രാഗേഷ് ബാലൻ ,മുബാസ് സി എച്ച് ,അക്ഷയ് മാട്ടൂൽ, അഹമ്മദ് യാസീൻ എന്നിവർ പ്രസംഗിച്ചു.

എരിപുരം താലൂക്ക് ആശുപത്രിയുടെ പരിസരത്തു നിന്നും നിരവധി പ്രവർത്തകർ അണിനിരന്ന വിദ്യാർത്ഥി റാലി ജില്ലയുടെ സംഘടന ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ആലേഖ് കാടാച്ചിറ, അനഘ കുന്നോൽ ,അജ്സാം മയ്യിൽ ,സൂരജ് പരിയാരം ,അക്ഷര എസ് മനോഹർ ,സൂര്യതേജ് എ എം, വൈഷ്ണവ് എം, ഷനൂജ്, ഹരികൃഷ്ണൻ പൊറോറ, മുഹമ്മദ്‌ നിഹാൽ എന്നിവർ നേതൃത്വം നൽകി .

Tags