പി കെ സൗമിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്
കീഴല്ലൂർ :ഹൃദയവാൾവ് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കീഴല്ലൂർ കടാങ്ങോട്ടെ സിമി സൂര്യ നിവാസിൽ പി കെ സൗമിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്. ഏറെ നാളായി ചികിത്സയിൽ കഴിയുന്ന സൗമിനി നിലവിൽ ഏറണാകുളം അമൃത ആശുപത്രിയിലാണ് ഉള്ളത്. ഹൃദയ വാൾവ് മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഭാരിച്ച ചെലവ് വേണം ഇതിന്.
ഇതിനകം തന്നെ ലക്ഷങ്ങൾ ചികിത്സക്കായി ചെലവഴിച്ചു കഴിഞ്ഞു. കൂലി പണിയെടുത്ത് സാധാരണ ജീവിതം നയിക്കുന്ന ഭർത്താവ് പി സതീശന് ഇത്രയും വലിയ തുക താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ പി കെ സൗമിനിയുടെ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സി സജീവൻ ചെയർമാനായും എൻ ജയൻ കൺവീനറായും പി ഷമൽ ട്രഷററായും ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നുണ്ട്. മട്ടന്നൂർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മട്ടന്നൂർ ശാഖയിൽ പി കെ സൗമിനി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിടുണ്ട്. നമ്പർ 4171126213.IFSC CBIN0284210.ഫോൺ: 9744780672 (കൺവീനർ), 9656866514 (ട്രഷറർ)
.jpg)

