ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ അനാഥാലയങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

Students from orphanages in Kannur district who achieved outstanding success were felicitated.

 കണ്ണൂർ : ജില്ലയിലെ അനാഥാലയങ്ങളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അസോസിയേഷൻ ഓഫ് ഓർഫനേജ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു. അവാർഡ് ദാന ചടങ്ങിൽപ്രസിഡന്റ്‌ ബ്രദർ സജി അധ്യക്ഷത വഹിച്ചു.

ടി. ഒ മോഹനൻ. എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് പി. ഇന്ദിര ഡെപ്യൂട്ടി മേയർ കെ പി താഹിർ എന്നിവർ മുഖ്യാതിഥികളായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു,  ടി എ തങ്ങൾ, സിസ്റ്റർ വിനീത, കെ കെ അഹമ്മദ് ഹാജി, കെഎൻ മുസ്തഫ എന്നിവർ പ്രസംഗിച്ചു. അന്തരിച്ച മുൻ പ്രസിഡന്റ് കെ കെ മുഹമ്മദിനെ യോഗം അനുസ്മരിച്ചു. ജനറൽ സെക്രട്ടറി സി എച്ച് മൊയ്തു ഹാജി സ്വാഗതവും ഷമീമ ഇസ്ലാഹിയ നന്ദിയും പറഞ്ഞു.

Tags