യൂത്ത് കോൺഗ്രസ് ജൻ ഇന്ത്യ യാത്ര സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ് മന്ത്രി ഒ.ജെ ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ യാത്ര നവംബർ 14-ന് കണ്ണൂരിൽ സമാപിക്കും. സമാപന റാലിയും പൊതുസമ്മേളനവും ബഹുജന പങ്കാളിത്തത്തോടെ വൻ വിജയമാക്കി തീർക്കുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ വി.എ.നാരായണൻ, യു. ഡി.എഫ് ചെയർമാൻ പി.ടി മാത്യു, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി,സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ,കെ.സി. മുഹമ്മദ് ഫൈസൽ, മിഥുൻ മാറോളി,അഡ്വ. അശ്വിൻ സുധാകർ എന്നിവർ സംസാരിച്ചു.
.jpg)


