ജനത ചാരിറ്റബിൾ സൊസൈറ്റി അരവഞ്ചാൽ പൂക്കലിൽ സ്ഥാപിച്ച ഹൈടെക് പശു ഫാം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Opposition leader Pinarayi Vijayan inaugurated the high-tech cattle farm established by Janata Charitable Society at Aravanchal Pookkal.

പയ്യന്നൂർ: ജനത ചാരിറ്റബിൾ സൊസൈറ്റി അരവഞ്ചാൽ പൂക്കലിൽ സ്ഥാപിച്ച ഹൈടെക് പശു ഫാം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ അധ്യക്ഷനായി. ഓട്ടോമാറ്റിക് മിൽക്കിങ് യൂണിറ്റ് മുൻ എംപി കെ കെ രാഗേഷ് സ്വിച്ച് ഓൺ ചെയ്തു. കൗ മിൽക്ക് വിപണിയിലിറക്കലും ഉപഹാര വിതരണവും പിണറായി വിജയൻ നിർവഹിച്ചു. കെ വി ധനഞ്ജയൻ കൗ മിൽക്ക് ആദ്യ വിൽപന ഏറ്റുവാങ്ങി.  

സൊസൈറ്റി പ്രസിഡൻ്റ് എ വി കുഞ്ഞിക്കണ്ണൻ, സി സത്യപാലൻ, പി സന്തോഷ്, പി ശശിധരൻ, സി കൃഷ്ണൻ, വി നാരായണൻ, കെ വി ഗോവിന്ദൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ സരിൻ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ജോയ്, പെരിങ്ങോ - വയക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ ലളിത, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് പി അനസൂയ, ജില്ല പഞ്ചായത്തംഗം എ വി ലേജു, സി ശൈലജ, പി വി തമ്പാൻ, എ കെ രാജൻ, വി പത്മനാഭൻ, പി മുസ്തഫ, കെ പി പ്രകാശൻ, വി പി പ്രഭാകരൻ, സൊസൈറ്റി സെക്രട്ടറി ടി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പയ്യന്നൂർ എസ് എസ് ഓർക്കസ്ട്രയുടെ ഗാനമേളയും അവതരിപ്പിച്ചു.

Tags