ഇ-ചലാന് കുടിശ്ശിക തീർപ്പാക്കാൻ അവസരം: കണ്ണൂരിൽ നാളെ (ജൂലൈ 29) സംയുക്ത ഇ-ചലാന് അദാലത്ത്
Jul 28, 2026, 17:29 IST
തളിപ്പറമ്പ്: മോട്ടോർ വാഹന വകുപ്പും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാന് അദാലത്ത് നാളെ (2026 ജൂലൈ 29, ബുധനാഴ്ച) നടക്കും. തളിപ്പറമ്പ് ആർ.ടി. ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ രാവിലെ 10:00 മണി മുതൽ വൈകീട്ട് 4:30 വരെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
വിവിധ കാരണങ്ങളാൽ ചലാന് തുക അടയ്ക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ അദാലത്തിൽ പ്രവർത്തിക്കും. പിഴ തുക അടയ്ക്കുന്നതിനായി എ.ടി.എം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ ജി-പേ (GPay) പോലുള്ള യു.പി.ഐ (UPI) ആപ്പുകൾ വഴിയോ പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.
.jpg)

