അക്ഷയ സംരംഭകരാകാൻ അവസരം : കണ്ണൂരിൽ 73 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

'Akshaya Kendras are not business centers'; No right to charge service charge - High Court

കണ്ണൂർ :സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറും പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് രണ്ടും ലൊക്കേഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം  https://lbsedp.lbscentre.in/akshaya26/ ൽ സമർപ്പിക്കണം. എൽ ബി എസ് ഹെൽപ്പ്‌ലൈൻ നമ്പർ: 0471 2560311, 312, വാട്‌സ് ആപ്പ്; 9400923669  ഇ-മെയിൽ: lbscentre@gmail.com
 

Tags