ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തി കണ്ണൂരിൽ തുടങ്ങി. കോർപ്പറേഷൻ മേയർ പി. ഇന്ദിര നേതൃത്വം നൽകി
കണ്ണൂർ : ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള അതി തീവ്ര പ്രവൃത്തി കണ്ണൂർ കോർപ്പറേഷൻ ആരംഭിച്ചു. കാൽനടയാത്രക്കാർക്ക് ശല്യമായ ആഫ്രിക്കൻ ഒച്ചിനെ കണ്ണൂർ താണ കരുവള്ളിക്കാവ് പരിസരത്ത് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. ഒരു കിലോ കോപ്പർ സൾഫേറ്റ് 10 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ഒച്ച് കൂട്ടത്തെ നശിപ്പിക്കുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ച് പത്തിരട്ടി വർദ്ധനവാണ് ഇത്തവണ പലയിടങ്ങളിലും കണ്ടുവരുന്നത്. ഇലകൾ തിന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്തിന് പുറമേ ചില ആളുകൾക്ക് ഇവ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിൽ പോലുള്ള അലർജിയു ണ്ടാക്കുന്നയും കണ്ടുവരുന്നുണ്ട്. കാബേജ്, പച്ചക്കറി പോലുള്ളവയുടെ ഇലകൾ ഇവയെ കണ്ടെത്തുന്ന സ്ഥലത്തിന്റെ മൂലയിൽ കൂട്ടിയിടുകയും ഈ ഇല തിന്നാനായി ഒച്ചുകൾ വൈകുന്നേരം കൂട്ടമായി എത്തുമ്പോൾ ഇവയെ തുരിശ് ലായനി തളിച്ച് ശിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കോർപ്പറേഷൻ ചെയ്തുവരുന്ന രീതി.
വാർഡ് തലത്തിൽ ചെറിയതോതിൽ ഉള്ള ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ഉപ്പ്, ബ്ലീച്ചിങ് പൗഡർ എന്നിവ വിതറിയും പുകയില ലായനി തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. മേയർ പി. ഇന്ദിരക്ക് പുറമെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീജ മഠത്തിൽ,സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ റിഷാം താണ, ലിഷ ദീപക്, വി. കെ . മുഹമ്മദ് അലി, ക്‌ളീൻ സിറ്റി മാനേജർ കെ. വി രാജീവൻ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. ആർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
.jpg)

