കേരള നിയമസഭയിൽ സാമാജികർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ലഹരി വിരുദ്ധ ഓപ്പറേഷൻ തുഫാൻ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" കണ്ണൂർ ലിബർട്ടി സിനിമാസിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു
കണ്ണൂർ :ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം "ഡെയ്ഞ്ചറസ് വൈബ്"കണ്ണൂർ ലിബർട്ടി സിനിമാസിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത "ഡെയ്ഞ്ചറസ് വൈബിൻ്റെ" കണ്ണൂർ നിയോജക മണ്ഡലം പ്രദർശനോൽഘാടനം കണ്ണൂർ എംഎൽഎ. ടിഒ.മോഹനൻ നിർവ്വഹിച്ചു.
കണ്ണൂർ നഗര സഭ ഡെപ്യൂട്ടി മെയർ കെ.പി.താഹിർ ചടങ്ങിൽ മുഖ്യാത്ഥിതിയായി പങ്കെടുത്തു.മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ റസീന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡോ. സുബിൻ ജോസഫ് ലഹരിവിരുദ്ധ സന്ദേശം നൽകി.കണ്ണൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസോന ജയറാം,വിമുക്തി ജില്ല കോഡിനേറ്റർ സുജിത്ത്, ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹൂസൈൻ,എം.ഫൽഗുണൻ,സി.പി.ജിഷ,ജഗജീവൻ, സജിദ് എൻ എക്സ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥന്മാർ, കണ്ണൂരിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നഗരസഭ പഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധികളും പ്രദർശനം കാണാൻ എത്തിയിരുന്നു.
അപ്പുണ്ണി ശശിയും, ജയരാജ് കോഴിക്കോടും, അൻഷിയും, പാണാലി ജുനൈസും, ഹരിത്ത് വിജയകൃഷ്‌ണനും, ആര്യനന്ദയും,ഇന്ദിരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും പ്രതിരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.ഡെയ്ഞ്ചറസ് വെൈബ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.
.jpg)

