ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ 4.523 ഗ്രാം എംഡി എം എയുമായി യുവാവ് അറസ്റ്റിൽ
ശ്രീകണ്‌ഠാപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നായ 4.523 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. ചെങ്ങളായി മുക്കാടത്തെ കെ.കെ. ലത്തീഫിനെ (46) യാണ് എസ്. ഐ. അമൽ വർഗീസിൻ്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് അറസ്റ്റുചെയ്തത്.
ഇന്നലെ വൈകുന്നേരം 5.02 മണിക്ക് ചെങ്ങളായി ചേരൻകുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും 4.523 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എ യും പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് കവറുകളും മൊബൈൽ ഫോണും ഡ്രൈവിംഗ് ലൈസൻസും പോലീസ് പിടിച്ചെടുത്തു.
പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ വിഷ്ണുപ്രസാദ്, എസ്. ഐ പി.പി. അലി അക്ബർ,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പി ദേവൻ ബാബു, സിവിൽ പോലീസ് ഓഫീസർ ജുബീഷ് ചാക്കോ എന്നിവരും റൂറൽ ഡാൻസാഫ് സ്‌ക്വാഡിലെ ഗ്രേഡ് എസ്ഐ ജിജിമോൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, ഷൗക്കത്തലി, അനൂപ് എന്നിവരും ഉണ്ടായിരുന്നു.
.jpg)

