ഓപ്പറേഷൻ തൂഫാൻ : 1.140 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
പാപ്പിനിശ്ശേരി : ഓപ്പറേഷൻ തൂഫാൻ്റെഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 1.140 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒഡീഷ ദംഗനാൽ സദാർഗാട്ടിപിരി ഒസ്താംപൽ സ്വദേശി ജാദു ഗോഡൈ (34) യെയാണ് പാപ്പിനിശേരി റേഞ്ച്അസി: എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും സംഘവും അറസ്റ്റു ചെയ്തത്.
വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഴീക്കോട് മൂന്ന് നിരത്ത് വെച്ചാണ് 1.140 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പ്രതി പിടിയിലായത്.കണ്ണൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് ഓർഡറെടുത്ത് ഓൺലൈൻവഴി പണം വാങ്ങി എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ പതിവ്.റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ പങ്കജാഷൻ.സി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫീസർ മാരായരമിത്ത് . കെ , റെനിൽ കൃഷ്ണൻ, അമൽ. കെ, ഡ്രൈവർ ജോജൻ എന്നിവരും പങ്കെടുത്തു.
.jpg)

