'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

'Operation Toofan': Massive drug bust in Panur; Industrial quantities of MDMA seized.

പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി. പാനൂരിനടുത്ത് പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി ഗഫൂർ എം.കെ (47) എന്നയാളെയാണ് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാൾ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്.പരിശോധനയിൽ വ്യാവസായിക അളവിൽ  337.74 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതിനുപുറമെ മയക്കുമരുന്ന് വിൽക്കാനായി തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണ‍ നിധിൻരാജ് പി ഐപിഎസ്, കൂത്തുപറമ്പ് എസിപി സിബി ടോം, പാനൂർ പോലീസ്  സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് പി കെ എന്നിവരുടെ നി‍‍ർദ്ധേശ പ്രകാരം സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷജീർ വി.പി യുടെ നേതൃത്വത്തിൽ എസ്.ഐ പ്രശോഭ്, എ.എസ്.ഐ ബൈജു, സി.പി.ഒ  ഷിനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags