ഓപ്പറേഷൻ തൂഫാൻ തുടരുന്നു : കണ്ണൂരിൽ വീട്ടിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

Operation Toofan continues: A youth was arrested for selling ganja from his home in Kannur.

പരിയാരം: വീട്ടിലെ ഊൺ പോലെ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവ് ഓപ്പറേഷൻ തൂഫാനിൽ വീണു.പരിയാരം കുണ്ടപ്പാറ വാണിസേരി വീട്ടിൽ വി.ജെ.സേവ്യറിന്റെ മകൻ വി.ജെ.സഞ്ജുവാണ്(24)ഇന്നലെ അറസ്റ്റിലായത്.ജില്ല പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാൻസാഫും പരിയാരം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വീട്ടിലെ കഞ്ചാവ് അറസ്റ്റിലായത്.

പരിയാരം എസ്.ഐ വൈശാഖ് മണിലാൽ, ഗ്രേഡ്.എസ്.ഐ വിനയൻ, ഗ്രേഡ് എ.എസ്.ഐ പി.വി.സുനേഷ്, സി.പി.ഒ സിന്ധു, ഹോം ഗാർഡ് രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് 1.35 നാണ് സഞ്ജുവിന്റെ കുണ്ടപ്പാറ കപ്പേള പള്ളിക്ക് സമീപത്തെ വീട് പോലീസ് റെയിഡ് ചെയ്തത്.അകത്തെ മുറിയിൽ നിലത്ത് വിരിച്ച ബെഡിന് അടിയിൽ സൂക്ഷിച്ച 10.5 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

Tags