ഓപ്പറേഷൻ തൂഫാൻ :337.74 ഗ്രാം എംഡി എം എയുമായി വലയിലായ ഗഫൂർ റിമാൻഡിൽ

Operation Toofan Ghafoor arrested with 337.74 grams of MDMA remanded

പാനൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ പാനൂരിൽ കുടുങ്ങിയത് രാസ ലഹരിയുടെ മൊത്ത കച്ചവടക്കാരൻ. ബംഗ്ലൂരിൽ നിന്നും കടത്തി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന337. 74 ഗ്രാം എംഡി എമ്മെയുമായാണ് ഉളിയിൽ കൂവേരിയിലെ ഗഫൂറിനെ (47)  പാനൂർ പോലീസ് പിടികൂടിയത്.മനേക്കരയിൽ വീട് വാടകയ്ക്കെടുത്ത് കുടുംബ സമേതം താമസിക്കുന്ന ഇയാൾ ഏറെക്കാലമായിപാനൂരിലും പരിസരങ്ങളിലും ലഹരി വില്പന നടത്തിവരികയായിരുന്നു.

ലഹരിമരുന്നിൻ്റെ വില്പനയുടെഉറവിടം തേടിയുള്ള പോലീസ് അന്വേഷണത്തിലാണ് മൂന്ന് മാസം മുൻപ് പാനൂർ മേഖലയിൽ താമസത്തിനെത്തിയ പ്രതിയിലേക്ക് പോലീസ് അന്വേഷണമെത്തിയത്. പ്രതി സമീപവാസികളുമായി യാതൊരുവിധ സമ്പർക്കവും പുലർത്താത്തതിനാൽ ഇയാളുടെ വീട്ടിലെത്തുന്നവരെ കുറിച്ച് അയൽവാസികളാരും ശ്രദ്ധിക്കാറില്ലായിരുന്നു.

എന്നാൽ സമീപ കാലത്ത് പാനൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത ലഹരി ഉപയോഗ കേസുകളെ പിൻതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയുടെ പങ്കിനെക്കുറിച്ച് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് പാനൂർ സ്റ്റേഷൻഇൻസ്‌പെക്ടർ പി.കെ ജിതേഷിന്റെ നിർദ്ദേശപ്രകാരം എസ്. ഐ.മാരായ പി.ആർ ശരത്ത് , മുഹമ്മദ് ഷജീർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടർന്നതിലാണ് പ്രതി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിൻ്റെ സൂചന ലഭിച്ചത് തുടർന്ന് നടത്തിയ റെയ്ഡിലാണ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പ്രതി പിടിയിലായത്.

പാനൂർ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ വി.പി ഷജീർ, എസ്.ഐ പ്രശോഭ്, എഎസ്ഐ ബൈജു, സിവിൽ പോലീസ് ഓഫീസറായ ഷിനിത എന്നിവരും കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിജു ആൻ്റണി എന്നിവരുടെ സംയുക്‌ത നീക്കത്തിലാണ് ലക്ഷങ്ങളുടെ ലഹരിമരുന്നു മായി പ്രതിയെ പിടികൂടാനായത്. കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags