ഓപ്പറേഷൻ തൂഫാൻ : പുതിയതെരുവിൽ അഞ്ചര കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

Operation Toofan: Bihar native arrested with 5.5 kg of ganja in Puthiyya Street


കണ്ണൂർ:കണ്ണൂരിൽ വീണ്ടുംകഞ്ചാവ് വേട്ട .ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. ബിഹാർ ബജ്പൂരി സ്വദേശി സന്ദീപ് കുമാർ സിംഗിനെ അറസ്റ്റ് ചെയ്‌തു.

കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെയും എടിഎസിൻ്റെ സഹായത്തോടെയുമായിരുന്നു റെയ്ഡ് നടത്തിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags