ഓപ്പറേഷൻ തണ്ടർ ; മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
Jun 6, 2026, 12:14 IST
മാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. മലപ്പുറം സ്വദേശിയായ ഫാസിൽ (36) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ഓപ്പറേഷൻ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ വിനീഷ് കെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രതിയെ തുടർനടപടികൾക്കായി തലശ്ശേരി റേഞ്ച് ഓഫീസർ മുമ്പാകെ ഹാജരാക്കി.
.jpg)

