ഓപ്പറേഷൻ തണ്ടർ: കണ്ണൂരിൽ എക്സൈസ് റെയ്ഡിൽ 400 ലിറ്റർ വാഷ് കണ്ടെത്തി

Operation Thunder: 400 litres of wash seized in Excise raid in Kannur


 കൂത്തുപറമ്പ് :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)അനീഷ്കുമാർ പൂവന്റെ നേതൃത്വത്തിൽ മാലൂർ കൂവക്കര ഭാഗത്തു നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെത്തിയത്. 

കണ്ണൂർ എക്സൈസ് ഇൻ്റലിജൻസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) യു.ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. കൂവക്കര കൊഞ്ചൻകുണ്ട് ഭാഗത്ത് നിന്നും 200 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ചു വെച്ച 400 ലിറ്റർ വാഷാണ് കണ്ടെടുത്തത്.പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബ്കാരി കേസെടുത്ത് അന്വേഷണം തുടങ്ങി. റെയ്ഡിൽകണ്ണൂർ ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി. യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ബിജു കെ പി ,സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് സി , സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ്. സി എന്നിവരും ഉണ്ടായിരുന്നു.

Tags