ഓപ്പറേഷൻ സൈ-ഹണ്ട് :പരിയാരം പൊലിസ് രണ്ട് കേസെടുത്തു

Operation Psy-Hunt: Pariyaram police register two cases
Operation Psy-Hunt: Pariyaram police register two cases

കണ്ണൂർ:ഓപ്പറേഷൻ സൈ ഹണ്ട്പ്രകാരം പരിയാരം പോലീസ് പരിധിയിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ഇപ്പോൾ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടൻ അബ്ദുൽ ലാഹിർ(30),ആലക്കാട്ടെ വവാഴവളപ്പിൽ വീട്ടിൽ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുൽ റംസാനിൽ ടി.കെ.ഖദീജത്തുൽ ഫാത്തിമ(22) എന്നിവരുടെ പേരിലാണ് കേസെടുത്തത്.സംഘം ചേർന്ന് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തികൽ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ കണ്ണൂർ റൂറൽ ജില്ലാ സൈബർ വിഭാഗത്തിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

tRootC1469263">

ഇന്നലെ 7.45 ന് പരിയാരം ഇന്ഡസ്‌പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ദ്ധയായ സി.പി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ ഭാസ്‌ക്കരൻ, ഡ്രൈവർ സി.പി.ഒ രതീഷ്‌കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് അമ്മാനപ്പാറയിലെ ഖദീജത്തുൽ ഫാത്തിമയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.ഭർത്താവ് ആലക്കാട്ടെ നവാസിന്റെ നിർദ്ദേശപ്രകാരമാണ് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്ത് ഇടപാടുകൾ നടത്തിവരുന്നതെന്ന് ഇവർ സമ്മതിച്ചു.2024 സപ്തംബറിൽ ചെക്ക് ബുക്കിൽ ഒപ്പിടാൻ നിർദ്ദേശിച്ചത് പ്രകാരം ഒപ്പിട്ടുനൽകിയെന്നും ഹൈറിച്ച് മണിചെയിനുമായി ബന്ധപ്പെട്ട് ഭർത്താവിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും, ഭർത്താവിന്റെ സ്വഭാവദൂഷ്യം കാരണം ബന്ധം വേർപെടുത്തി സ്വന്തം വീട്ടിൽതാമസിച്ചുവരികയാണെന്നും ഖദീജത്തുൽ ഫാത്തിമ പോലീസിനോട് പറഞ്ഞു.ആലക്കാട്ടെ നവാസിന്റെ വീട്ടിലും പോലീസ് അന്വേഷണം നടത്തി.ഒരാഴ്ച്ച മുമ്പ് വിദേശത്തേക്ക്‌പോയി എന്ന വിവരമാണ് അവിടെ നിന്നും പോലീസിന് ലഭിച്ചത്.

Tags