ഓപ്പറേഷൻ സൈ-ഹണ്ട് 2.0: കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ 24 പേരെ അറസ്റ്റ് ചെയ്തു

arrest1


കണ്ണൂർ: ഓപ്പറേഷൻ സൈ-ഹണ്ട് 2.0 (Operation Cy- Hunt 2.0) ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ വ്യാപക പരിശോധന നടത്തി. 24 പേരെ അറസ്റ്റ് ചെയ്തു അതിൽ 14 പേർ റിമാൻഡിലുമായി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും, ഇത്തരത്തിലുള്ള തട്ടിപ്പിൽ പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 2.0 എന്ന പേരിൽ സെർച്ച് നടത്തിയത്. 

tRootC1469263">

കേരള പോലീസ്  സൈബർ ഓപ്പറേഷൻ  വിഭാഗം  നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ(NCR Portal)  പരിശോധിച്ചതിൽ  കേരളത്തിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ സൈ-ഹണ്ട് 2.0 ഓപ്പറേഷനിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 65 പരിശോധനകൾ നടത്തി, 24 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു, 24 പേരെ അറസ്റ്റ് ചെയ്യുകയും അതിൽ 14 പേരെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 65 പരിശോധനകളിൽ  36 എണ്ണം ചെക്ക് വഴിയും  8 എണ്ണം എടിഎം വഴി പിൻവലിച്ചവയാണ്,  21 എണ്ണം തട്ടിപ്പുകൾക്കായി അക്കൗണ്ട് എടുത്തു നൽകിയവയുമാണ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ് പി ഐപിഎസ്-ൻ്റെ നിർദ്ദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുകയോ മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുകയോ ചെയ്യുന്നവർക്കെതിരെയും, തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കുന്നവർക്കെതിരെയും, ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും 'ഓപ്പറേഷൻ സൈ-ഹണ്ട്' നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Tags