ഓപ്പറേഷൻ എലിഫൻ്റ് ഹണ്ട് ആറളം ഫാമിൽ ആനയെ തുരത്തൽ ഊർജ്ജിതമാക്കി


ഇരിട്ടി :ആറളം ഫാം പുനരധിവാസമേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ഓപ്പറേഷൻ എലിഫൻ്റ് ഹണ്ട് ദൗത്യം ഹെലിപാഡ് ഭാഗത്തു നിന്നും ആരംഭിച്ചു.ബുധനാഴ്ച്ച രാവിലെ തുടങ്ങിയ ദൗത്യത്തില്‍ ഒരു ആനയെയാണ് കാട്ടിലേക്ക് കയറ്റിയത്.
ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. പ്രസാദ്, ആറളം അസി. വൈല്‍ഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂർ, ആറളം വൈല്‍ഡ് ലൈഫ്, സോഷ്യല്‍ ഫോറസ്റ്ററി കണ്ണൂർ എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ഉള്‍പ്പെടെ 30 ഓളം ജീവനക്കാർ ആന ഓടിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആറളം ഫാമില്‍ വരുന്ന ബ്ലോക്ക് 6ല്‍ ഹെലിപാഡ് ഭാഗത്തുനിന്ന് ആനകളെ തുരത്തുന്നത് ആരംഭിക്കുകയും 18 ഏക്കർ താളിപ്പാറ - കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് കയറ്റാൻ ശ്രമിച്ചത്. ദൗത്യം തുടരുമെന്നും രാത്രി മൂന്ന് ടീം രാത്രികാല പട്രോളിങ് നടത്തുന്നുെണ്ടന്നും അധികൃതർ അറിയിച്ചു.
