തളിപ്പറമ്പിൽ ഓൺലൈൻ തട്ടിപ്പ് : കോൺഗ്രസ് നേതാവിൻ്റെ ബന്ധുവിൻ്റെ 32 ലക്ഷം നഷ്‌ടമായി, പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി

Online fraud in Taliparamba Relative of a Congress leader loses 32 lakhs police register a case and intensify investigation

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ മരുമകളുടെ 32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ കണ്ണൂര്‍ റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തു. സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.പി.ഷാജിയാണ് കേസ് അന്വേഷിക്കുന്നത്. 

കോണ്‍ഗ്രസ് നേതാവ് കരുവഞ്ചാല്‍ വെള്ളാട്ടെ അറക്കല്‍ വീട്ടില്‍ എ.ഡി.സാബുസ്(60)ആണ് പരാതിക്കാരന്‍. സാബൂസിന്റെ സഹോദരിയുടെ മകളും ദുബായില്‍ നേഴ്‌സുമായ ഇരിട്ടി കരിക്കോട്ടക്കരി കൂമന്തോട് വടക്കേകുറ്റ് വീട്ടില്‍ സോണിയ ജേക്കബിന്റെയും ഭര്‍ത്താവ് ടോമി ജേക്കബിന്റെയും 32 ലക്ഷം രൂപയാണ് ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ സൈബര്‍ സ്‌പേസ് എന്ന വ്യക്തി തട്ടിയെടുത്തത്. 

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാം എന്ന് വാട്‌സ്ആപ്പിലൂടെ വിളിച്ച് വിശ്വസിപ്പിച്ച് സോണിയയുടെ ദുബായിലെ മാഷ്‌റാക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഭര്‍ത്താവ് ടോമി ജേക്കബിന്റെ എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്, അബുദാബി കമേഴ്‌സ്യല്‍ ബാങ്കിന്റെ എ.ഇ.ഡി അക്കൗണ്ട് 

എന്നിവയിലൂടെ 2025 ഡിസംബര്‍ 2 മുതല്‍ 2026 ഡജനുവരി ഒന്ന് വരെയുള്ള കാലയളവില്‍ 14 തവണകളിലായി32 ലക്ഷം രൂപ(35,610.01 യു.എ.ഇ ദിനാര്‍)അയപ്പിച്ച് പണം കൈപ്പറ്റിയെങ്കിലും ലാഭവിഹിതമോ പണമോ തിരികെ കൊടുക്കാതെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ചതി ചെയ്തുവെന്നാണ് പരാതി

Tags