ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ്; പരിയാരത്ത് നാലുപേർക്കെതിരെ കേസെടുത്തു
പരിയാരം: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലുക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ഒളവറയിലെ ജോബി ജോര്‍ജ്, ഏഴിലോട് സര്‍വീസ് സ്‌റ്റേഷന് സമീപം അന്ന ഹൗസില്‍ എ.ജെ.ബേബി (48) എന്നിവരുടെ പേരിലാണ് പരിയാരം മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്.
സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാഗമായി ബേബിയുടെ കേരള ഗ്രാമീണ ബേങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയ 40,000 രൂപ ബേബിയുടെ ചേച്ചിയുടെ മകനായ ജോബി ജോര്‍ജ് പലതവണകളായി പാലക്കാട്ടെ എ.ടി.എം വഴി പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.
tRootC1469263">എസ്.ഐ വൈശാഖ് മണിലാല്‍, സിപി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ പി.വി.സുരേഷ് എന്നിവര്‍ ബേബിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
ജോബി പാലക്കാട് ജോലി ചെയ്തുവരികയാണെന്നും അക്കൗണ്ട് കുറേക്കാലമായി ജോബിയാണ് കൈകാര്യം ചെയ്തുവരുന്നതെന്നും ബേബി പോലീസിനോട് പറഞ്ഞു.
.jpg)


