ഓൺലൈൻ പശു വിൽപ്പന: കണ്ണൂർ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ

cow
cow

കണ്ണൂർ :യൂടൂബിൽ വലീയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓർഡർ ചെയ്തയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും, വീഡിയോയും നൽകി വിശ്വസിപ്പിക്കുകയായിരുന്നു. പണം ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും, വീഡിയോയും വാട്സാപ്പ് വഴി ലഭിച്ചു. 

ഏറെ നാൾ കഴിഞ്ഞും  ഡെലിവെറി ലഭിക്കാതായപ്പോൾ  ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമാക്കിയത്.

Tags

News Hub