കടമ്പൂർ ഗ്രാമപഞ്ചായത്തിൽ 'ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ' പദ്ധതിക്ക് തുടക്കമായി

The 'One Coconut Sapling Per Household' scheme has been launched in Kadambur Grama Panchayat.


കാടാച്ചിറ :ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കടമ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ' പദ്ധതിക്ക്  തുടക്കം.നാളികേര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് ജനകീയസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിൽ ഈ  പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ ഭവനങ്ങളിലും മികച്ച ഇനം തെങ്ങിൻ തൈകൾ എത്തിച്ച് പരിപാലിക്കുകയും അതുവഴി കർഷകർക്കും കുടുംബങ്ങൾക്കും അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വെക്കുന്നത്.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രദേശത്തെ കർഷകനായ ശ്രീ നാണു കെ.വിയുടെ കൃഷിയിടത്തിൽ വെച്ച് കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ഗിരീശൻ നിർവഹിച്ചു.

 വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ‌ സോന കെ.വി ചടങ്ങിൽ അധ്യക്ഷയായിതുടർന്ന് നടന്ന യോഗത്തിൽ കൃഷി ഓഫീസർ പൂജ വർമ പദ്ധതിയുടെ രൂപരേഖ, തൈകളുടെ പരിപാലന രീതികൾ,കൃഷിഭവനിൽ നിന്നുള്ള തുടർനടപടികൾ എന്നിവ വിശദീകരിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  പ്രസീത കെ.വി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കെ വിജയരാജൻ, വാർഡ് മെമ്പർ  സന്ധ്യ വി. എന്നിവർ .വാർഡ് മെമ്പർമാരായ ഹഫ്‌സീന, ശ്കാഞ്ചന, ശ് സി.കെ ബാബുരാജ് എന്നിവർ സംസാരിച്ചു.
 

Tags