ഓണം ഖാദി മേള- 2026 ; സില്‍ക്ക് സാരി മഹോത്സവ്: ഉദ്ഘാടനം നാളെ ടാറ്റ ടിയാഗോ കാറും 14 സ്‌കൂട്ടറും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനം; 100 കോടി വിൽപ്പന ലക്ഷ്യം

Onam Khadi Mela 2026 & Silk Saree Mahotsav: Inauguration tomorrow. Prizes include a Tata Tiago car, 14 scooters, and gift vouchers; sales target set at ₹100 crore.

കണ്ണൂര്‍:  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി ജൂലായ് 25 മുതൽ ആഗസ്ത് 25 വരെ ഓണം ഖാദി മേള സംഘടിപ്പിക്കുമെന്ന് ബോർഡ് പ്രതിനിധികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഓണം ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം 25ന്  രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് (ഖാദി ടവര്‍) അഡ്വ. ടി.ഒ. മോഹനന്‍ എംഎðഎ യുടെ അധ്യക്ഷതയിൽ വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിക്കും.  ചടങ്ങില്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണനം കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിരയും ആദ്യ വില്പന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ അഡ്വ. ബിനോയ് കുര്യനും നിര്‍വഹിക്കും. കെ.സി. സോമന്‍ നമ്പ്യാര്‍, ജെയ്‌സണ്‍ തോമസ് എന്നിവര്‍ ഏറ്റുവാങ്ങും.

മേളയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍ അണിനിരത്തുന്നുണ്ട്. കോട്ടണ്‍ സില്‍ക്ക് സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, ജുബ്ബകള്‍ വിവിധയിനം ദോത്തികള്‍, ബെഡ് ഷീറ്റുകള്‍, ഗുണമേന്മയുള്ള കിടക്കകള്‍, തലയിണകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ 'സില്‍ക്ക് സാരി മഹോത്സവ്' എന്ന പേരില്‍ സില്‍ക്ക് സാരികള്‍ക്ക് മാത്രമുള്ള ഒരു മേളയും, കൂടാതെ വിവിധ തരം തേനുകള്‍, തേന്‍ ഉല്‍പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഹെര്‍ബല്‍ സോപ്പുകള്‍, ചന്ദനത്തിരികള്‍, ഏറ്റവും പുതുതായി വിപണിയില്‍ എത്തുന്ന സ്റ്റാര്‍ച്ചുകള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.

ഓണം ഖാദി മേളയോടനുബന്ധിച്ച് ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ലഭിക്കുന്ന സമ്മാനക്കൂപ്പണ്‍ വഴി ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാറും രïാം സമ്മാനമായി 14 സുസുക്കി ആക്‌സസ് 125 സിസി സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. ജില്ലകളില്‍ ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.  ഖാദിക്ക് 30 ശതമാനംവരെ ഗവ: റിബേറ്റും, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. നൂറുകോടിയുടെ വിൽപ്പനയാണ് ഇത്തവണ ബോര്‍ഡ് ലക്ഷ്യംവെയ്ക്കുന്നതെന്നും ഖാദി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിൽ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ.വി. രാജേഷ്,  കണ്ണൂര്‍ പ്രോജക്ട് ഓഫീസര്‍ കെ. ജിഷ,   പയ്യന്നൂര്‍ ഖാദി കേന്ദ്രം പ്രോജക്ട് ഓഫീസര്‍ കെ. അനില്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി. ഫാറൂഖ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Tags