ഓണത്തിന് ഒരു കൊട്ടപ്പൂവ്; ചെണ്ട് മല്ലിതൈ വിതരണം ചെയ്തു
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന "ഓണത്തിന് ഒരു കൊട്ടപ്പൂവ്" ചെണ്ടുമല്ലിതൈ വിതരണത്തിന്റെ ജില്ലാ തല ഉൽഘാടന നടന്നു. പഞ്ചായത്തങ്കണത്തിൽ തയ്യാറാക്കിയ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉൽഘാടനം ചെയ്തു. ഓണപ്പൂക്കളം തീർക്കാൻനചെണ്ട് മല്ലി കൃഷി ചെയ്ത് പൂക്കൾലഭ്യമാക്കാനുദ്ദേശിച്ചാണ് ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതി നടപ്പിലാക്കിപ്പോരുന്നത്.
ഓണത്തിന് നമുക്കാവശ്യമായചെണ്ടു മല്ലിപ്പൂക്കൾക്ക് അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്ത നേടുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറേ കാൽ ലക്ഷം രൂപയാണിതിനായി ചിലവിടുന്നത്. ജില്ലയിലെ അഞ്ചു ഫാമുകളിൽ ഉൽപ്പാദിപ്പിച്ച ചെണ്ടുമല്ലിതൈകൾ അമ്പത്തിരണ്ടു പഞ്ചായത്തുകൾ മുഖേനെ 260 ഗ്രൂപ്പുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ രജനി മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൃഷിഡപ്യൂട്ടി ഡയരക്ടർ സീമ സഹദേവൻ സ്വാഗതം പറഞ്ഞു. ആരോഗ്യ വകുപ്പ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ പി രവീന്ദ്രൻ ,എ പ്രദീപൻ ,ബോബി എണ്ണച്ചരിയിൽ തുടങ്ങിയവർ സംസാരിച്ചു.
.jpg)

