ഓണാഘോഷം നടത്തുന്നതിലെ തർക്കം:പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ കല്ലിക്കണ്ടി എൻ.എ.എം കോളജിന് അവധി പ്രഖ്യാപിച്ചു

Dispute over Onam celebrations: Holiday declared for Kallikkandi NAM College following the assault on the principal.

പാനൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോളജ് യൂണിയൻ ചെയർമാൻ്റെ സസ്പെൻഷൻ പിൻവ ലിക്കണമെന്നാവശ്യപ്പെട്ട് ഉപരോ ധിച്ച എം.എസ്.എഫ് പ്രവർത്തകർ പ്രൻസിപ്പലിനെ ഉന്തുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ സംഭവത്തിൽ ഇന്നും കല്ലിക്കണ്ടി എൻ എ എം കോളജിന് അവധി നൽകി. പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി കോളജിൽ അ ടിയന്തിര പി.ടി.എ യോഗം  വിളിച്ചു ചേർത്തി ട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കോളജിൽ അനിഷ്ട സംഭവങ്ങളുണ്ടായത്.ഓണമാഘാഷത്തിനു മുന്നോടിയായി ക്യാംപസിൽ വിവിധ കലാപരിപാടികൾ നടത്തുന്നതിന് കോളേജ് യൂനിയൻ ഭാരവാഹികൾ ക്ളാസുകളിൽ കയറി വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നത് തടഞ്ഞതാണ് പ്രകോപനം സൃഷ്ടിച്ചത്.

 ഇതേ തുടർന്ന് പ്രതിഷേധിച്ചവിദ്യാർത്ഥികളിൽ ചിലരെ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തു. ഇതോടെയാണ് സസ്പെൻഷൻ പിൻവലിക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എ ഫ് യൂണിറ്റ് ചെയർമാൻ മുഹമ്മദ് പനോളിന്റെയും സെക്രട്ടറി സിനാൻ്റെയും നേതൃത്വത്തിൽ എം.എസ്.എഫ്  പ്രവർത്തകർ 18 ന് രാവിലെ കാബിനിലെത്തി പ്രിൻസിപ്പൽ ഡോ. എ.പിഷമീറിനെ ഉപരോധിച്ചത്. പ്രശ്നം പിന്നീട് ചർച്ച ചെ യ്യാമെന്നു പറഞ്ഞെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞുപോയില്ല. തുടർന്ന് കാബിനിൽ നിന്നും ഉച്ചയോടെപുറത്തേക്ക് പോകുന്നതിനിടെ പ്രിൻസിപ്പലിനുനേരെ കൈയേറ്റമുണ്ടായെന്നാണ് പരാതി.

പ്രിൻസിപ്പലിനെ തള്ളുകയും അവശത അനുഭവപ്പെട്ട പ്രിൻസിപ്പലിനെഷർട്ടിൽ പിടിച്ചുവലിക്കുകയും ചെയ്തു. തിരിച്ചറിയൽ കാർഡി ലും പിടിച്ചുവലിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.സംഘർഷത്തിനിടെ അധ്യയ നവും മുടങ്ങി. സംഘർഷം നട ന്ന പാശ്ചാത്തലത്തിൽ ഇന്നലെ യും കോളജിന് അവധി നൽകിയിരുന്നു. ഇതിനെ എതിർത്തഅധ്യാപകനെ അവഹേളി ച്ചുവെന്ന പരാതിയെത്തുടർന്നാണ് ചെയർമാനെ സസ്പെൻഡ് ചെ യത്. കോളേജിൽബുധൻ, വ്യാഴം ദിവസങ്ങളി ൽ ഓണാഘോഷം നടത്താനാ ണ് തീരുമാനിച്ചിരുന്നത്. പൊലി സെത്തിയാണ് കൂടുതൽ സംഘർഷമൊഴിവാക്കിയത്. വിദ്യാർത്ഥികളെ തള്ളിപ്പറഞ്ഞു കൊണ്ട് മുസ്ലിം ലീഗ് നിയന്ത്രിക്കുന്ന മാനേജ്മെൻ്റ് രംഗത്തുവന്നിട്ടുണ്ട്. തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. എ പി ഷമീർകൊളവല്ലൂർ പൊലി സിൽ പരാതി നൽകിയിട്ടുണ്ട്.

Tags