ഓണത്തിന് ഒരു കൊട്ട പൂവ്: തൈകള്‍ വിതരണം ചെയ്തു

A basket of flowers for Onam: Saplings distributed
A basket of flowers for Onam: Saplings distributed

ചിറക്കല്‍ : ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളുടെ വിതരണ ഉദ്ഘാടനം ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍ കുമാര്‍ നിര്‍വഹിച്ചു .കൃഷി ഭവനില്‍ നടന്ന പരിപാടിയില്‍ ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ ടി കെ മോളി അധ്യക്ഷയായി.

tRootC1469263">

ഓണത്തിത്തിന് തദ്ദേശീയമായി പൂക്കള്‍ ഉത്പാദിപ്പിക്കുക വനിതാ ഗ്രൂപങ്ങള്‍ക്ക് വരുമാന മാര്‍ഗം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തിലെ 20 ഗ്രൂപ്പുകളള്‍ക്കായി 4000 തൈകളാണ് വിതരണം ചെയ്തത്. ആരോഗ്യസ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വാല്‍സല, വാര്‍ഡ് മെമ്പര്‍ സിന്ധു, കസ്തൂരിലത, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ രാജീവന്‍, സുമതിഎന്നിവര്‍ പങ്കെടുത്തു.

Tags