സുവർണ്ണ ജൂബിലി നിറവിൽ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്: ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

On the occasion of the Golden Jubilee Chief Minister Pinarayi Vijayan will inaugurate the Krishna Menon Memorial Women's College celebrations
On the occasion of the Golden Jubilee Chief Minister Pinarayi Vijayan will inaugurate the Krishna Menon Memorial Women's College celebrations

കണ്ണൂർ : പള്ളിക്കുന്നിലെ കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിത കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവും കോളേജ് ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവും  ജൂൺ 30 ന് വൈകുന്നേരം അഞ്ച് മണിക്ക്  മുഖ്യമന്ത്രി  പിണറായി വിജയൻ  നിർവഹിക്കും .  ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ. (ഡോ.) ആർ. ബിന്ദു  ചടങ്ങിൽ അധ്യക്ഷതവഹിക്കും.

tRootC1469263">

വിശ്വപൗരനായ വി കെ കൃഷ്ണമേനോൻ്റെ സ്മരണാർത്ഥം 1975-ൽ സ്ഥാപിതമായ ഈ സർക്കാർ വനിത കോളേജ് കർമ്മപഥത്തിൽ അമ്പതാണ്ടു പിന്നിടുകയാണ്. 1975 ഓഗസ്റ്റ് 16-ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ് കുട്ടിയാണ് പയ്യാമ്പലത്ത് ഗവൺമെൻറ് ഗേൾസ് സ്കൂളിൻ്റെഭാഗമായ പ്രത്യേക കെട്ടിടത്തിൽ കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിതാ കോളേജ് ഉദ്ഘാടനം ചെയ്തത്. 

പയ്യാമ്പലത്ത്  ജൂനിയർ കോളേജായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തെ ഡിഗ്രി കോളേജായി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബേബി ജോൺ  നിർവഹിച്ചു..  പിന്നീട് ജയിൽ വകുപ്പിൽ നിന്നും ലഭിച്ച പള്ളിക്കുന്നിലെ സൂപ്രണ്ട് ബംഗ്ളാവ് സ്ഥിതി ചെയ്യുന്ന  കാമ്പസ്സിലേക്ക് 1983 ഫെബ്രുവരി 14 ന് മാറി.
 കോളേജിൽ നിലവിൽ തൊള്ളായിരത്തോളം വിദ്യാർഥിനികളാണുള്ളത്. ഉത്തര മലബാറിലെ ഏക ഗവൺമെൻറ് വനിതാ കോളേജിൽ ഏഴ് ഡിഗ്രി കോഴ്സുകളും മൂന്ന് പോസ്റ്റ്-ഗ്രാജ്വേറ്റ് കോഴ്സുകളും, ഇംഗ്ലീഷ് വിഭാഗത്തിൽ റിസർച്ച് സെൻ്ററും പ്രവർത്തിക്കുന്നു. 

നാക്ക് ൻ്റെ എ ഗ്രേഡ് നിലനിർത്തിക്കൊണ്ട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് ഈ കലാലയം നടത്തുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 48 സ്ഥിരാധ്യാപകരും, സീനിയർ സൂപ്രണ്ട് ഉൾപ്പെടെ 20 ജീവനക്കാരുമാണുള്ളത്. വിദ്യാഭ്യാസ രംഗത്തും കലാ-കായികരംഗത്തും സംസ്ഥാന തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കോളേജിന് സ്വന്തമായുണ്ട്.

ജിംനേഷ്യം, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ വിദ്യാർത്ഥിനികൾക്കായി ഒരുക്കിയിട്ടുണ്ട്. ഏകദേശം 40000-ത്തിലധികം പുസ്തകങ്ങളും നിരവധി മാസികകളും ഉൾപ്പെടുന്ന കേന്ദ്രീകൃത ലൈബ്രറി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 3.7 കോടി രൂപ മുടക്കി നിർമ്മിച്ച കോളേജിൻ്റെ ഓഡിറ്റോറിയം 700  പേരെ ഉൾക്കൊള്ളുന്നതാണ്.  അഴീക്കോട് എം.എൽ.എ കെ. വി. സുമേഷിന്റെ നിർദ്ദേശ പ്രകാരം  സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി  അഞ്ച് കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന സ്പോർട്ട്സ് ഹോസ്റ്റൽ, നീന്തൽക്കുളം ഉൾപ്പെടുന്ന ഗ്രൗണ്ട് നവീകരണം ആരംഭ ഘട്ടത്തിലാണ്. 

കെ.വി സുമേഷ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലൈബ്രറി നവീകരണത്തിനായും തുക അനുവദിച്ചിട്ടുണ്ട്. 2017 ലെ സംസ്ഥാന ബജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ - അക്കാദമിക് ബ്ലോക്ക്, കാൻ്റീൻ കം സെമിനാർ കോംപ്ലക്സ്, ലൈബ്രറി ബ്ലോക്ക് എന്നീ പദ്ധതികൾ ഉടൻ തന്നെ ആരംഭിക്കും. 
      
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന അക്കാദമികവും അക്കാദമികേതരവുമായ നിരവധി പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തത്. വി.കെ കൃഷ്ണമേനോൻ സ്മാരക പ്രഭാഷണ പരമ്പര, അംഗവൈകല്യമുള്ളവർക്ക് സൗജന്യമായി കൃത്രിമ കാൽ നൽകൽ, പൂർവ്വ അദ്ധ്യാപക സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം, ഡിപ്പാർട്ട്മെൻ്റ് തല പ്രഭാഷണങ്ങൾ, ഫുഡ് ഫെസ്റ്റ്, സാഹിത്യ ക്യാമ്പുകൾ, തൊഴിൽ പരിശീലന ശില്പ്പശാലകൾ, എക്സിബിഷൻ, കാർഷിക മേള എന്നിവ ഉൾപ്പെടുന്നു

Tags