ഒമാസ് റസ്റ്റോറൻ്റ് കുടിവെള്ളം മുട്ടിക്കുന്നു: മേലെ പൂക്കോം നിവാസികൾ നടപടി ആവശ്യപ്പെട്ട് പാനൂർ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
പാനൂർ : ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നവൻ കിട റസ്റ്റോറൻ്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പാനൂർ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മേലേ പൂക്കോത്ത് പ്രവർത്തിക്കുന്ന ഒമാസ് റസ്റ്റോറൻ്റിനെതിരെയാണ് പ്രതിഷേധമിരമ്പിയത്. ഒമാസിൽ നിന്നും പുറത്തുവിടുന്ന മലിന ജലം മേലെ പൂക്കോത്തെ വീടുകളിലെ കിണറുകളിലും കുളങ്ങളിലും കലർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.
tRootC1469263">ഈ വെള്ളം കോളിഫോം ബാക്ടീരിയ കലർന്നതിനാൽ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള പ്രശ്നം അതിരൂക്ഷമായിട്ടും നഗരസഭയ്ക്ക് മാസങ്ങൾക്ക് മുൻപെ പരാതി നൽകിയിട്ടും നഗരസഭാധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയ ഗ്രാമ സംരക്ഷണ സമിതിയുടെ മേലെ പൂക്കോത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരക്കാരെ കവാടത്തിന് മുൻപിൽ പൊലിസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ ധർണ പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കുടിവെള്ളത്തിനായി സ്ത്രീകൾ നടത്തുന്ന സമരങ്ങൾ ലോകമെങ്ങും വിജയിച്ച ചരിത്രമാണെന്ന് ഭരണാധികാരികൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളമെന്നത് ആരോഗ്യത്തോടെ ജീവിക്കണമെന്ന മനുഷ്യൻ്റെ അവകാശമാണെന്നും അതിനെ യാർക്കും തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ് ശ്രീലകം അദ്ധ്യക്ഷനായി. പി.പി രജിൽ കുമാർ, എം.രത്നാകരൻ, എം.രതി തുടങ്ങിയവർ സംസാരിച്ചു.
.jpg)


