മയക്കുമരുന്നിനെതിരായ സന്ദേശവുമായി കണ്ണൂരിൽ ഒളിമ്പിക് റൺ നടത്തി

Olympic run held in Kannur with message against drugs
Olympic run held in Kannur with message against drugs

കണ്ണൂർ:അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി 'മയക്കുമരുന്നിനെതിരെ കായികം' എന്ന സന്ദേശമുയർത്തി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കെ.പി മോഹനൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി എന്നിവർ സംയുക്തമായി ഒളിമ്പിക് റൺ ഫ്ളാഗ് ഓഫ് ചെയ്തു. 

tRootC1469263">

മുനിസിപ്പൽ ജവഹർ‌സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ഒളിമ്പിക് റൺ കണ്ണൂർ നഗരം ചുറ്റി മുനിസിപ്പൽ സ്റ്റേഡിയത്തിൽത്തന്നെ സമാപിച്ചു. മയക്കുമരുന്നിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ 22 വരെ ജില്ലയിലെ വിവിധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഷട്ടിൽ, ബാസ്‌കറ്റ്ബോൾ, വോളിബോൾ, ഫുട്ബോൾ, ജൂഡോ, സൈക്ലിങ്ങ്, കരാട്ടെ, കബഡി, റൈഫിൾ തുടങ്ങിയ കായിക മത്സരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ റൈഡും ജില്ലാതലത്തിൽ ചിത്ര രചന, പ്രസംഗ മത്സരം എന്നിവയും ഒളിമ്പിക് റണ്ണിന്റെ ഭാഗമായി നടന്നു. 

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ മാസ്റ്റർ, സെക്രട്ടറി സി പ്രദീപ്, ഒളിംപിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ബാബു പന്നേരി, പ്രസിഡന്റ് ഡോ. പി.കെ ജഗന്നാഥൻ, ട്രഷറർ ശബിൻ കുമാർ, കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി, കെ അഞ്ജന, വിവിധ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags