അന്താരാഷ്ട്ര ഒളിംപിക് ദിനത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ഒളിംപിക് റൺ സംഘടിപ്പിക്കും

Olympic Run to be organized in Kannur as part of International Olympic Day
Olympic Run to be organized in Kannur as part of International Olympic Day

കണ്ണൂർ: മയക്കു മരുന്നിനു പകരം കായികമെന്ന സന്ദേശം ഉയർത്തി ജില്ലാ ഒളിംപിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിംപിക് ദിനത്തിൻ്റെ ഭാഗമായി ജൂൺ 23 ന് രാവിലെ 8.30 ന് ഒളിംപിക് റൺ സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു.

കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കണ്ണൂർ നഗരം ചുറ്റി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തന്നെ അവസാനിക്കുന്ന തരത്തിലാണ് ഒളിംപിക് റൺ നടക്കുക.  മുൻ കൃഷി മന്ത്രി കെ പി മോഹനൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രത്നകുമാരി സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്യും. 

tRootC1469263">

ഒളിംപിക് റണ്ണിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 750 പേർക്ക് ഒളിംപിക് ലോഗോ പതിപ്പിച്ച ജഴ്സി നൽകും. കാനന്നൂർ സൈക്ലിങ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൂൺ 22 ന് രാവിലെ 6.45 കാൾടെക്‌സ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന 5 കി.മീ സൈക്കിൾ റൈഡും നടക്കും.റൈഡിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്ക് സൗജന്യമായി ടീ- ഷർട്ടും നൽകും. വാർത്താ സമ്മേളനത്തിൽ ഒളിംപിക് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡോ. പി.കെ ജഗനാഥൻ, സെക്രട്ടറി ബാബു പന്നേരി , ട്രഷറർ ശബിൻ കുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മാസ്റ്റർ പങ്കെടുത്തു.

Tags