സൗഹൃദവും സ്മരണകളും പങ്കിട്ട് പഴയ സഹപാഠികൾ ; അരനൂറ്റാണ്ടിനുശേഷം ശേഷം ഒത്തുചേർന്ന് മൂത്തേടത്ത് ഹൈസ്‌കൂൾ 1975–76 എസ്.എസ്.എൽ.സി ബാച്ച്

reunion


തളിപ്പറമ്പ: മൂത്തേടത്ത് ഹൈസ്‌കൂള്‍ 1975-76 ബാച്ച് എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികള്‍ അരനൂറ്റാണ്ടിനുശേഷം ഒത്തുചേര്‍ന്നു. തളിപ്പറമ്പ് റമീസ് റസിഡന്‍സില്‍ ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍മാന്‍ പി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ടിന് മുമ്പ് പത്താംതരം പഠനം പൂര്‍ത്തിയാക്കിയവര്‍ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് അനുഭവങ്ങള്‍ പങ്കിടാന്‍ ഒത്തുചേര്‍ന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മക്കളോടൊപ്പം കഴിയുന്നവരും കേരളത്തിന് പുറത്ത് താമസിക്കുന്നവരും സംഗമത്തിന് എത്തിച്ചേര്‍ന്നിരുന്നു.  ചടങ്ങില്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ എം.കെ മനോഹരന്‍ അധ്യക്ഷത വഹിച്ചു.

tRootC1469263">

reunion

അരനൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ നിങ്ങളോടൊപ്പം ഇല്ലാതാകേണ്ടതല്ലെന്നും വരും തലമുറക്ക് പ്രചോദനം ലഭിക്കാന്‍ ഈ അനുഭവങ്ങള്‍ ഡോക്യുമന്റേഷന്‍ ചെയ്യാന്‍ സംഘടന മുന്‍കൈയെടുക്കണമെന്നും  ഉദ്ഘാടന പ്രസംഗത്തില്‍ പി.കെ സുബൈര്‍ പറഞ്ഞു.
സഹപാഠികളില്‍ നിന്ന് കഴിഞ്ഞ തദേശതിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ രവി കടമ്പേരി, കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ രാജന്‍ കാനായി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  പി.പി ശ്രീനിവാസന്‍, ഹാരീസ് സി.എം.എ, ജയരാജ്, ഇന്ദിര, നാരായണന്‍, വസന്തപ്രഭ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ബാലകൃഷ്ണന്‍ കീഴാറ്റൂര്‍ സ്വാഗതവും ഉമാദേവി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Tags