ചാലയിൽ റോഡിൽ ഓയിൽ ഒഴുകി :വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
Jun 5, 2026, 11:20 IST
കണ്ണൂർ : ചാലയിലെ എൻ എച്ച് 66ൻ്റെ പ്രവർത്തിക്കിടെ വിശ്വസമുദ്രയുടെ ലോറിയിൽ നിന്നും ബിറ്റുമെൻ മിക്സ് ലീക്കായി ചാല ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ പരിസരത്താണ് ബിറ്റുമെൻ പരന്നത് .
കണ്ണൂരിൽ നിന്നുംഫയർഫോഴ്സ‌് എത്തി വെള്ളം ചീറ്റി ക്ലീൻ ചെയ്തെങ്കിലും വാഹനങ്ങൾ തെന്നി വീഴാൻ സാധ്യതയുണ്ട് ഈ റൂട്ടിൽ പോകുന്ന
ബൈക്ക് യാത്രക്കാർ ഉൾപ്പെടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.
.jpg)

