കാണിക്കപ്പണവും ഫോണും കവർന്നു ; തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിലെ മോഷണത്തിൽ പരാതി നൽകാൻ മടിച്ച് ദേവസ്വം, പ്രതിഷേധം ശക്തം

Offering money and a phone stolen; Devaswom reluctant to file a complaint regarding the theft at Taliparamba Trichambaram Temple; protests intensify.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പുറത്തുതൂക്കിയിട്ട ഭക്തന്റെ ഷർട്ടിൽ നിന്ന് മൊബൈൽ ഫോണും 1000 രൂപയും മോഷണം പോയി. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ വ്യവസായായ ഭക്തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും കവർന്നു.

 തളിപ്പറമ്പ്: മലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭക്തരുടെ പണവും മൊബൈൽ ഫോണും ക്ഷേത്രത്തിലെ കാണിക്കപ്പണവും വ്യാപകമായി മോഷണം പോയിട്ടും പൊലീസിൽ പരാതി നൽകാൻ തയ്യാറാകാതെ ദേവസ്വം ബോർഡ്. ശ്രീകോവിലിനു മുന്നിലെ കാണിക്കപ്പാത്രത്തിൽ നിന്ന് ഉൾപ്പെടെ പണം കവരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ദേവസ്വം അധികൃതർ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.

Offering money and a phone stolen; Devaswom reluctant to file a complaint regarding the theft at Taliparamba Trichambaram Temple; protests intensify.54

കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പുറത്തുതൂക്കിയിട്ട ഭക്തന്റെ ഷർട്ടിൽ നിന്ന് മൊബൈൽ ഫോണും 1000 രൂപയും മോഷണം പോയി. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ വ്യവസായായ ഭക്തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും കവർന്നു.

ശ്രീകോവിലിന് മുന്നിൽ കാണിക്ക അർപ്പിക്കാനായി വെച്ച പാത്രത്തിൽ നിന്ന് പണം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാർ നിലവിലുള്ളപ്പോഴാണ് തുടർച്ചയായ മോഷണങ്ങൾ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും മോഷണം നടത്തിയവരെ സഹായിക്കുന്ന രീതിയിലാണ് ദേവസ്വം ബോർഡിന്റെ നിലപാടയെന്ന് ആരോപിച്ച് ഭക്തരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാൽ ഭക്തർ ദേവസ്വം ഏർപ്പെടുത്തിയ ക്ലോക്ക് റൂം സംവിധാനം വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.

Tags