പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച ഒഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു
May 16, 2025, 14:45 IST
പയ്യന്നൂർ : പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരനായ മോഷ്ടാവ് പിടിയില്‍.കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പാണപ്പുഴ ഉറവങ്കരഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാന്‍ (46)നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പൊലീസില്‍ ഏല്‍പിച്ചത്. ഇയാളെ ചോദ്യം ചെയ്തതതിനു ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
tRootC1469263">.jpg)


